Wednesday, March 19, 2008

ഒരുപാട് ചോദ്യങ്ങളുണ്ട്.


ഒരുപാട് ചോദ്യങ്ങളുണ്ട്.

വടികാട്ടി അദ്ധ്യാപകന്‍

കുട്ടിയോട് ചോദിക്കുന്ന ചോദ്യമുണ്ട്‌.

എന്തേ താമസ്സിച്ചെതെന്നറിയാന്‍

മകനോട്‌ അമ്മ ചോദിക്കുന്ന ചോദ്യമുണ്ട്‌.

ഒന്നും മിണ്ടാതെ ഇരിക്കുമ്പോള്‍

കൂട്ടുകാരി ചോദിക്കുന്ന ചോദ്യമുണ്ട്‌.

കുട്ടി പൂമ്പാറ്റകളോടും പൂവുകലോടുമ്

കൊന്ചി ചോദിക്കുന്ന ചോദ്യമുണ്ട്‌.

കുടിയന്‍ കല്ലിനോടും റോഡിനോടും

ചോദിക്കുന്ന സ്പഷ്ടമല്ലാത്ത ചോദ്യമുണ്ട്‌.

വിദ്യാര്‍ത്ഥിയുടെ തലച്ചോറു തൂക്കാന്‍

ചോദ്യപേപ്പറില്‍ അച്ചടിച്ചിരിക്കുന്ന ചോദ്യമുണ്ട്‌.

കണ്ണു മഞ്ഞളിച്ചുപോയത് കട്ടെടുക്കും മുമ്പേ

മനസാക്ഷി ചോദിക്കുന്ന ചോദ്യമുണ്ട്‌.

ആരും നിര്‍ത്താനില്ലാതെ അടിക്കുമൊരു

അലാറവും ചോദിക്കുന്ന ചോദ്യമുണ്ട്‌.

അപരന്റെ കണ്ണീരും വിയര്‍പ്പും

മനസ്സില്‍ ഉണര്‍ത്തുന്ന ചോദ്യമുണ്ട്‌.

ശോകമാമൊരു വര്‍ത്തമാനത്തില്‍ ഭാവി

ഭൂതത്തോട് ചോദിക്കുന്ന ചോദ്യമുണ്ട്‌.

ഒരു കൊച്ചുപൂവുമായി മുന്നില്‍

നില്‍ക്കുന്ന അവള്‍ക്കുമൊരു ചോദ്യമുണ്ട്‌.

അന്ത്യമവിധി ദിനത്തില്‍ കര്‍ത്താവു

നമ്മോടു ചോദിക്കുന്ന ചോദ്യമുണ്ട്‌.

അര്‍ത്ഥമറിയാതെ നീങ്ങുന്നോരീ കൊച്ചു

ജീവിതവും ചോദിക്കുന്ന ചോദ്യമുണ്ട്‌.

എങ്കിലും...

എല്ലാ ചോദ്യങ്ങള്‍ക്കൊടുവിലും

ഒരു ചോദ്യചിഹ്നമുണ്ട്....

2 comments:

ABIN ABRAHAM said...

IT IS VERY GOOD AND EXCELLENT
CONGRATULATIONS

Anonymous said...

എനിക്കു തന്നോടൊരു ചോദ്യമുണ്ടു, ദയവായി കവിത എന്ന പേരില്‍ എഴുതുന്ന ഈ പേക്കൂത്തു ഒന്നു നിര്‍ത്താമോ..?