Tuesday, February 17, 2009

എനിക്ക് അറപ്പാകുന്നു

നീലപല്ലുകൾ കൺകളിൽ
ഇറുകിതൂങ്ങി കിടക്കവേ..
ഒരു തവണ കൂടി യൂട്യൂബിൽ
പതിനെട്ടു തികഞ്ഞെന്നു വരുത്തവേ..
ഇരുളിന്റെ മറവുകളൊന്നിൽ
കാലുകൾ മരച്ചു തളരാതിരിക്കവേ..
ആരുമറിയാതൊരുവട്ടം കൈപ്പത്തിയാൽ
മറച്ചു പിടിച്ചെന്നുറപ്പാക്കവേ..

ഇണചേരുമുരഗങ്ങൾക്കൊപ്പമൊരു ചിത്രം
ഒന്നൊന്നര രാത്രികൊണ്ട് റേറ്റഞ്ചാകുന്നു
പലലക്ഷം കൺകളെ ഭേദിച്ചെടുക്കുന്നു.
ത്രീ ജീ പീ ഫയലായി നീലപ്പല്ലിലമരുന്നു

പൂരപ്പറമ്പിന്റെ ഓരത്തിരുളിൽ
കൂട്ടുകാരൊരുമിച്ചിരിക്കവേ
കൊച്ചുകൈപ്പത്തികളിൽ നിന്നുമൊരു
ത്രീ ജീ പീ ഫയലിന്നരണ്ട വെട്ടം
മുഖത്തടിക്കുന്നു.
പൊടിമീശ നനുത്തുകിളിർത്ത
മുഖത്താകാംക്ഷയുടെ നിഴലാട്ടം മാത്രം

പുസ്തകതാളിലേക്കണയുമ്പൊഴെക്കുമാ
ഉരഗങ്ങൾ കെട്ടിപ്പുണരുന്നു, കടിച്ചമർത്തുന്നു.
മുനയൊന്നമരുമ്പൊൾ തെളിയുന്ന
സർഗ്ഗച്ചിത്രങ്ങൾക്കു നിറം മാറുന്നു.
നോട്ടം പിഴയ്ക്കുന്നു, സഹപാഠിയിൽ
ഗുരുനാഥയിൽ, സഹോദരിയിൽ.
വഴുവഴുപ്പു തൊനുന്നു, ഓമനത്തം
വിടാത്ത കുഞ്ഞിൻ പൂമേനിയിൽ
മിണ്ടുവാനാവില്ല കൂട്ടുകാരീ
എനിക്ക് അറപ്പാകുന്നു.

വീണ്ടുമവർക്കൊപ്പമിരുളിൽ
കൈപ്പത്തിയിൽ തെളിയുന്ന
പഞ്ചനക്ഷത്ര വേശ്യാലയത്തിൽ
കണ്ണാഴ്ത്തി ചങ്കെറിഞ്ഞ്
ബോധമടർത്തി തണുത്തിരിക്കുന്നു.
ചത്തഹൃദയം നീലപ്പല്ലുകളിൽ
മറ്റൊന്നിനായി തിരച്ചിൽ നടത്തുന്നു.

28 comments:

Anuroop Sunny said...

നീലച്ചിത്രങ്ങള്‍ വഴിപിഴപ്പിക്കുമ്പോള്‍

വരവൂരാൻ said...

നോട്ടം പിഴയ്ക്കുന്നു, സഹപാഠിയിൽ
ഗുരുനാഥയിൽ, സഹോദരിയിൽ.
വഴുവഴുപ്പു തൊനുന്നു, ഓമനത്തം
വിടാത്ത കുഞ്ഞിൻ പൂമേനിയിൽ
മിണ്ടുവാനാവില്ല കൂട്ടുകാരീ
എനിക്ക് അറപ്പാകുന്നു

നീലച്ചിത്രങ്ങള്‍ വഴിപിഴപ്പിക്കുമ്പോള്‍
പിഴക്കാതെ നോക്കണം

the man to walk with said...

എനിക്ക് അറപ്പാകുന്നു

ചിതല്‍ said...

"മിണ്ടുവാനാവില്ല കൂട്ടുകാരീ
എനിക്ക് അറപ്പാകുന്നു."

നല്ലത്....
രോഷം....
തുടിക്കുന്നു...

Anuroop Sunny said...

യുവ തലമുറയുടെ ചിന്തകളെ മരവിപ്പിച്ചു കളയുന്ന ഇത്തരം സംഭവങ്ങള്‍ പ്രത്യക്ഷത്തില്‍ സാമൂഹ്യ ദ്രോഹമോന്നും ചെയ്യുന്നില്ല. പക്ഷെ നാടിന്റെ ശക്തി ക്ഷയിപ്പിക്കുന്ന ഗൗരവകരമായ വിഷയമാണിത്.
നന്ദി വരവൂരാൻ,the man to walk with,ചിതല്‍..

പകല്‍കിനാവന്‍ | daYdreaMer said...

നീലപല്ലുകൾ കൺകളിൽ
ഇറുകിതൂങ്ങി കിടക്കവേ..
ഒരു തവണ കൂടി യൂട്യൂബിൽ
പതിനെട്ടു തികഞ്ഞെന്നു വരുത്തവേ..

വെത്യസ്തം...
:)

Unknown said...

kollam good. After 2 yrs u may try the same subject.....u may be having different outlook....perhaps just paradox.

ഹന്‍ല്ലലത്ത് Hanllalath said...

അതേ അനുരൂപ്...
ബ്ലു ടൂത്തിന്റെ ഇടയില്‍ പെട്ട് ഞെരിയുന്നവര്‍ നമ്മളാണ്...
നമ്മളോട് തന്നെ അറപ്പ് തോന്നിപ്പോകും...

അനുരൂപിന്റെ ,കാലികമായ ഇടപെടലുകള്‍ വീണ്ടും കാണുന്നതില്‍ സന്തോഷം..
ആശംസകള്‍...

വേഡ് വേരിഫിക്കഷന്‍ മാറ്റിക്കൂടെ..?

ശ്രീഇടമൺ said...

അനുരൂപ് നന്നായിട്ടുണ്ട് എഴുത്ത്....
ആശംസകള്‍...*

ബഷീർ said...

അനുരൂപ്

ആത്മാർത്ഥമായ സന്തോഷം അറിയിക്കട്ടെ
ഇങ്ങിനെ തിന്മകൾ തിരിച്ചറിയുന്ന യുവത മരിച്ചിട്ടില്ലെന്ന തിരിച്ചറിവുണ്ടാക്കി തന്ന വരികൾ

അശ്ലീലതയുടെ അതിപ്രസരം നമ്മുടെ നാടിനെയും യുവതയെയും ഗ്രസിച്ചിരിക്കുന്ന ഇന്നിന്റെ അവസ്തയിൽ ഒരു വിചിന്തനത്തിനു വഴിയൊരുക്കട്ടെ ഈ ചിന്തകളുടേ സ്ഫുരണങ്ങൾ

ഭാവുകങ്ങൾ ..

തുടരുക..

ബഷീർ said...

വഴി പിഴക്കാതെയും പിഴക്കുന്നവർക്ക് വഴികാട്ടിയായും വർത്തിക്കുക

naakila said...

ഇനിയും എഴുതൂ
ആശംസകള്‍
(Please avoid word verification)

സെറീന said...

ഭാഷയ്ക്കുമേല്‍ ഒരു കയ്യടക്കമുണ്ട് ഇത്ര ചെറുപ്പത്തിലെ നിനക്ക്.
ചുറ്റുപാടുമുള്ള ലോകത്തിലേക്ക്‌ തുറന്നു വെച്ച ആഴമുള്ള കണ്ണുകളും,
എല്ലാ ആശംസകളും,പ്രാര്‍ഥനയും.
വായന നന്നായി വേണം,കേട്ടോ..

Anuroop Sunny said...

നന്ദി, നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും..
പകല്‍കിനാവന്‍,
സിനൊ,
ഹന്‍ഹല്ലത്ത്,
ഇടമണ്‍,
ബഷീര്‍,
അനീഷ്,
സെറീന

ഇനിയും പ്രതീക്ഷിക്കുന്നു. വിമര്‍ശനങ്ങളും പ്രോത്സാഹനങ്ങളും.....

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:)

aashamsakal

Kichu $ Chinnu | കിച്ചു $ ചിന്നു said...

കവിത ഇഷ്‌ടപ്പെട്ടു .. വിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്..

ജ്വാല said...

ഈ ബ്ലോഗില്‍ എത്തുവാന്‍ വഴികാട്ടിയതിനു നന്ദി.
പ്രായത്തേക്കാള്‍ maturity വാക്കുകളില്‍.
പ്രത്യാശയും പ്രകാശവും പരത്തുന്ന വാക്കുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

നജൂസ്‌ said...

ഒരു കനലുണ്ടല്ലോടാ നിന്റെയുള്ളില്‍..
വരാം.

Anuroop Sunny said...

വഴിപോക്കനും കിച്ചുവിനും ജ്വാലയ്ക്കും നജൂസിനും..
ഇനിയും എഴുതാന്‍ ആവേശം തരുന്ന കമ്മന്റുകള്‍ക്ക്..
നന്ദി..

Rare Rose said...

അനുരൂപേ..,ഇത്ര ചെറുപ്പത്തിലേ നന്നായി എഴുതാനാകുന്നുണ്ടല്ലോ.ചുറ്റുമുള്ള ലോകത്തോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ വരികളിലൂടെ ഇനിയും കഴിയട്ടെ..ആശംസകള്‍ ട്ടോ..

വികടശിരോമണി said...

ഭാഷ എളുപ്പം കയ്യിലൊതുങ്ങില്ല,അനുരൂപ്.ചിലർ കഠിനപ്രയത്നം ചെയ്ത് അതിനെ വരുതിയിലാക്കുന്നു,മറ്റുചിലർക്ക് അതു സ്വയമേ വഴങ്ങിക്കൊടുക്കുന്നു.
താൻ രണ്ടാമത്തെ കാറ്റഗറിയിൽ വരുമെന്നു തോന്നുന്നു.
അതു കൂടുതൽ ഉത്തരവാദിത്തം നൽകുന്നു.കൂടുതൽ ശ്രദ്ധിച്ചു നടക്കുക,വഴിയിലാകെ വഴുക്കലുണ്ട്.
ഏട്ടന്റെയും ആശംസകൾ!

Anuroop Sunny said...

@റയര്‍ റോസ്, വികടശിരോമണി,
പ്രോത്സാഹനത്തിനും വിലയിരുത്തലിനും നന്ദി...

Deenadayal.... said...

നല്ല ബ്ലോഗ്‌ ഇനിയും തുടരട്ടെ എഴുത്തുകള്‍ ......

Anuroop Sunny said...

നന്ദി തുളസിയേട്ടാ..

സഫല്‍ said...

വളരെ നന്നായിട്ടുണ്ട് ..ഇനിയും എഴുതുക ..എല്ലാ ആശംസകളും

മിര്‍സ said...

vayichu..see my blog..kannimazha.blogspot.com

Umesh Pilicode said...

ആശംസകള്‍

മുബാറക്ക് വാഴക്കാട് said...

എനിക്കും അറപ്പാകുന്നു.....